ThrissurKeralaNattuvarthaLatest NewsNews

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് ​ഗൃ​ഹനാഥന്റെ ആത്മഹത്യ : പണം പലിശക്ക് കൊടുത്തവരുടെ വീടുകളിൽ റെയ്ഡ്

ഈ മാസം 12നാണ് രമേഷ് (52) ആത്മഹത്യ ചെയ്തത്

ഗുരുവായൂർ: കോട്ടപ്പടി പരിയാരത്ത് ​ഗൃഹനാഥൻ രമേഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പണം പലിശക്ക് കൊടുത്തവരുടെ വീടുകളിൽ പൊലീസ് റെയ്ഡ്.

5000 രൂപ വായ്പയെടുത്തതിന്റെ പേരില്‍ ബ്ലേഡ് മാഫിയയില്‍ നിന്നുണ്ടായ ഭീഷണി മൂലമാണ്​ രമേഷ് ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് ഭാര്യ കവിത പൊലീസിൽ പരാതി നൽകിയിരുന്നു. ഈ മാസം 12നാണ് രമേഷ് (52) ആത്മഹത്യ ചെയ്തത്.

Read Also : നാടന്‍ബോംബ് കണ്ടെത്തിയ സംഭവത്തിൽ ഗു​ണ്ട​സം​ഘ​ത്ത​ല​വ​നടക്കം രണ്ടുപേർ അറസ്റ്റിൽ

അതേസമയം തന്റെ വ്യാജ മൊഴി പൊലീസ് രേഖപ്പെടുത്തിയെന്ന് കാണിച്ച് കവിതയുടെ സഹോദരൻ കനകേഷും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക്​ പരാതി നൽകി. എ.സി.പി കെ.ജി. സുരേഷ് രമേഷിന്റെ വീട്ടിലെത്തി ഭാര്യ കവിത, ബന്ധുക്കൾ എന്നിവരിൽ നിന്ന് മൊഴി രേഖപ്പെടുത്തി.

ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർക്കെതിരെയാണ് മണി ലെൻഡിങ് നിയമപ്രകാരം കേസ് എടുത്തിരിക്കുന്നത്. ഇവരുടെ വീടുകളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button