ഭുവനേശ്വർ : വിവാഹ വീട്ടിലെ ഉച്ചത്തിലുള്ള ഡി ജെ പാട്ട് കേട്ട് തന്റെ കോഴി ഫാമിലുള്ള 63 കോഴികൾ ഹൃദയാഘാതം വന്ന് ചത്തുവെന്ന് പരാതി. ഒഡീഷയിലെ കണ്ടഗരഡിയിൽ കോഴി ഫാം നടത്തുന്ന രഞ്ജിത്ത് പരീദാ എന്ന വ്യക്തിയാണ് അയൽവാസിക്കെതിരെ നിലഗിരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം തന്റെ അയൽവാസിയായ രാമചന്ദ്രന്റെ വീട്ടിൽ ഒരു വിവാഹം നടക്കുന്നുണ്ടായിരുന്നു. രാത്രി 11.30ഓടെ വിവാഹ ഘോഷയാത്ര കോഴി ഫാമിന് മുന്നിലൂടെ കടന്നു പോയി. വളരെ ഉച്ചത്തിലായിരുന്നു ഘോഷയാത്രക്ക് ഡി ജെ സംഗീതം വച്ചിരുന്നത്. ഘോഷയാത്ര ഫാമിന് അടുത്ത് എത്തിയതോടെ കോഴികൾ അസ്വസ്ഥത പ്രകടിപ്പിക്കാൻ ആരംഭിച്ചെന്നും ചിലത് ഉയരത്തിൽ ചാടാനും വിചിത്ര ശബ്ദങ്ങൾ പുറപ്പെടുവിക്കാനും തുടങ്ങിയെന്നും പരാതിയിൽ പറയുന്നു. ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ലെന്നും കുറച്ചു കഴിഞ്ഞപ്പോൾ തന്റെ ഫാമിലെ 63 കോഴികൾ ചത്തുവെന്നും രഞ്ജിത്ത് പരാതിയിൽ പറയുന്നു. പിന്നീട് ഒരു മൃഗരോഗ വിദഗ്‌ദ്ധനെ കൂട്ടികൊണ്ട് വരികയും കോഴികളെ പരിശോധിച്ച ശേഷം ഉയർന്ന ശബ്ദം കാരണമാണ് കോഴികൾ ചത്തതെന്ന് അയാൾ അറിയിച്ചുവെന്നും രഞ്ജിത്ത് പരാതിയിൽ വ്യക്തമാക്കുന്നു.
Read Also : എയര്‍ടെലും വോഡഫോണും നിരക്കുകള്‍ വര്‍ധിപ്പിച്ചാൽ ജിയോയിലേക്ക് പോർട്ട് ചെയ്യുമെന്ന് ഉപഭോക്താക്കൾ
എൻജിനീയറിംഗ് പഠനത്തിന് ശേഷം ജോലിയൊന്നും ലഭിക്കാതെ വന്നപ്പോളാണ് രണ്ട് ലക്ഷം രൂപ ലോണെടുത്ത് രഞ്ജിത്ത് സ്വന്തമായി കോഴി ഫാം ആരംഭിച്ചത്. പരാതി നൽകുന്നതിന് മുമ്പ് താൻ രാമചന്ദ്രനെ കണ്ട് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും എന്നാൽ അയാൾ വളരെ പരുഷമായാണ് പെരുമാറിയതെന്നും രഞ്ജിത്ത് വ്യക്തമാക്കി. അതേസമയം, അതേസമയം രഞ്ജിത്തിന്റെ വാദങ്ങൾ ശുദ്ധ അസംബന്ധമാണെന്നും വലിയ ശബ്ദം കേട്ടാൽ കോഴികൾ ചത്തു വീഴുമെങ്കിൽ ലോറികളിലും മറ്റും കൊണ്ടു വരുന്ന കോഴികൾ റോഡിലെ ഹോൺ മുഴക്കം കേൾക്കുമ്പോൾ തന്നെ ചാകേണ്ടത് അല്ലേ എന്നും രാമചന്ദ്രൻ ചോദിച്ചു.
Post Your Comments