അബുദാബി: യുഎഇയുടെ 50-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിമാന ടിക്കറ്റുകൾക്ക് വമ്പൻ ഇളവ് പ്രഖ്യാപിച്ച് വിസ് എയര്‍ അബുദാബി. ടിക്കറ്റ് നിരക്കിൽ 50 ശതമാനത്തിന്റെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ 50 പേര്‍ക്ക് സൗജന്യ മടക്കയാത്ര ടിക്കറ്റ് നല്‍കുന്ന ഫോട്ടോ മത്സരവും വിസ് എയര്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Also Read:ശിവകുടുംബ ചിത്രം വീട്ടിൽ വെച്ചാൽ സംഭവിക്കുന്നത്
സാമൂഹിക മാധ്യമങ്ങൾ വഴി സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ യുഎഇയുടെ പ്രധാന പ്രദേശങ്ങളുടെ ഫോട്ടോ എടുത്ത് #UAE50WithWIZZ എന്ന ഹാഷ്ടാഗ് നല്‍കി പോസ്റ്റ് ചെയ്യുക. Wizzair എന്ന് ടാഗ് ചെയ്യുകയും വേണം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ഫോട്ടോകള്‍ വിസ് എയറിന്റെ സാമൂഹിക മാധ്യമ പേജുകളില്‍ പോസ്റ്റ് ചെയ്യും.
വിസ് എയർ സര്‍വീസ് നടത്തുന്ന ഏത് മേഖലയിലേക്കും 2022 മാര്‍ച്ച് 26 വരെ യാത്ര ചെയ്യാവുന്ന ടിക്കറ്റാണ് സൗജന്യമായി ലഭിക്കുന്നത്.
Post Your Comments