
ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി സന്നിധാനം പോലീസ് കണ്‍ട്രോളര്‍ എ ആര്‍ പ്രേംകുമാര്‍ അറിയിച്ചു. കേരള പോലീസിന്റെ കമാന്‍ഡോ വിഭാഗം, സ്പെഷ്യല്‍ ബ്രാഞ്ച്, വയര്‍ലസ് സെല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ശബരിമലയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തും പരിസരത്തുമായി 680 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. 580 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ് പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, ആറ് ഡി വൈ എസ് പിമാര്‍, 50 എസ് ഐ, എ എസ് ഐമാര്‍, 15 സി ഐമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് സംഘം.
രാജ്യാന്തര വിമാന സർവീസുകൾ ഈ വർഷാവസാനത്തോടെ സാധാരണ നിലയിലാകും: കേന്ദ്ര സർക്കാർ
സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് 76 സി സിടിവി കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. സിസിടിവി നിരീക്ഷണത്തിനായി നാലുപേരും, ടെലി കമ്മ്യൂണിക്കേഷനില്‍ 20 പേരും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് ഷിഫ്റ്റുകളായി 24 മണിക്കൂറും പോലീസ് അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതായും പോലീസ് കണ്‍ട്രോളര്‍ വ്യക്തമാക്കി.
Post Your Comments