കൊച്ചി: എല്‍ എല്‍ ബി വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ സി ഐ സുധീറിനെതിരെ ഉടന്‍ നടപടിക്ക് സാദ്ധ്യത. ഡി ഐ ജി നീരജ് കുമാര്‍ ഗുപ്ത എസ് പിയുടെ ഓഫീസിലെത്തിയത് ഇതുമായി ബന്ധപ്പെട്ടാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ സി ഐ സുധീറിനോട് നേരത്തെ തന്നെ വിശദീകരണം തേടിയിരുന്നു.
Read Also : കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഓൺലൈൻ സൈബർ പോരാളികളെ പരിഹസിച്ച് വൈറൽ ഗാനം: നിരോധിച്ച് ചൈന
ആത്മഹത്യാ കുറിപ്പില്‍ മോഫിയ ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെയും സി ഐ സുധീറിനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെ കേസ് എടുത്തുവെങ്കിലും സി ഐക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
സി ഐ സുധീറിനെ സ്റ്റേഷന്‍ ഡ്യൂട്ടികളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ ഉദ്യേഗസ്ഥന്‍ ഡ്യൂട്ടിക്ക് ഹാജരായിരുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്രെ നേതൃത്വത്തില്‍ ആലുവ സി ഐ ഓഫീസിന് മുന്നില്‍ കനത്ത പ്രതിഷേധമാണ് നടന്നത്.
അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നേതൃത്വത്തില്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. സംഭവത്തെ തുടര്‍ന്ന് ബെന്നി ബെഹനാന്‍ എംപിയും സ്ഥലത്തെത്തി.
ഇതിനിടെ സി ഐ ഓഫീസിലേക്കെത്തിയ ഡി ഐ ജിയുടെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനത്തിന്റെ ആന്റിന പ്രവര്‍ത്തകര്‍ ഊരിയെടുത്തു. പൊലീസ് സ്റ്റേഷന്റെ മുറ്റത്തും ഗേറ്റിന് വെളിയിലുമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ സമരം നടത്തി.
Post Your Comments