തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ദീപം തെളിയിച്ച് പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്. സ്റ്റാന്‍ സ്വാമിയെ അകാരണമായി ജയിലിലടച്ച ഭരണകൂട ഭീകരതയ്‌ക്കെതിരെയാണ് ദീപം തെളിയിക്കല്‍. കെപിസിസിയുടെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.
Read Also : മോദി മന്ത്രിസഭയില്‍ വീണ്ടും മലയാളി തിളക്കം: രാജീവ് ചന്ദ്രശേഖര്‍ സത്യപ്രതിജ്ഞ ചെയ്തു
‘നീതിയുടെ നിലവിളി’ എന്ന പേരില്‍ വരുന്ന 9 ന് കെപിസിസിയുടെ ആഭിമുഖ്യത്തില്‍ 280 കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി നടക്കും. സ്റ്റാന്‍ സ്വാമിയുടെ ചിത്രത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദീപം തെളിയിക്കും. കൊവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക .
‘ഫാ സ്റ്റാന്‍ സ്വാമിയെ 84-ാം വയസില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചത് കടുത്ത നീതിനിഷേധവും നഗ്‌നമായ മനുഷ്യാവകാശ ലംഘനവുമാണ്. പാര്‍ക്കിന്‍സണ്‍സ് അടക്കമുള്ള രോഗങ്ങളുണ്ടായിരുന്ന സ്റ്റാന്‍ സ്വാമിക്ക് പ്രാഥമിക ചികിത്സ പോലും നിഷേധിച്ചിരുന്നു. എട്ടുമാസത്തോളം ജയിലില്‍ നരകയാതന അനുഭവിച്ച അദ്ദേഹം ഭരണകൂട ഭീകരതയുടെ ഇരയാണ്’ – സുധാകരന്‍ ചൂണ്ടിക്കാട്ടി.
‘സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും മരണം വൈകാതെ സംഭവിക്കുമെന്നുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പ് പോലും ആരും ഗൗരവത്തിലെടുത്തില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മനുഷ്യസ്നേഹികളുടെയും നീതിക്ക് വേണ്ടിയുള്ള നിലവിളിയെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്തത്’ – കെ സുധാകരന്‍ പറഞ്ഞു.
Post Your Comments