ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭ പരമ്പര സംഘടിപ്പിയ്ക്കാന്‍ കോണ്‍ഗ്രസ്. രാജ്യത്തെ സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങണമെന്നു പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഈ മാസം 5 മുതല്‍ 15 വരെ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവരുടെ യോഗത്തില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സോണിയ ആഞ്ഞടിച്ചു.
Read Also : സോണിയയുടെ തിരിച്ചുവരവോടെ കോണ്‍ഗ്രസ് വീണ്ടും കരുത്താര്‍ജിയ്ക്കുന്നു
സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പി.സി. ചാക്കോ, അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ ടി.എന്‍. പ്രതാപന് തുടങ്ങിയവരും പ്രസംഗിച്ചു.
Post Your Comments