തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരെ നടപടിയെടുത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജില്ലയിലെ അഞ്ചു മണ്ഡലം പ്രസിഡന്റുമാരെയാണ് സ്ഥാനത്തുനിന്ന് മാറ്റിയത്. കോണ്‍ഗ്രസിന്റെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പരിപാടിയായ സമരാഗ്‌നിയുടെ ഭാഗമായി സഹകരിക്കാത്തതിലാണ് നടപടി. പരിപാടിയുടെ വിജയത്തിനായി പൊതുജനസമ്പര്‍ക്കം നടത്തിയില്ലെന്നും ഫണ്ട് പിരിച്ച് നല്‍കിയില്ലെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. കാഞ്ഞങ്ങാട്, മംഗല്‍പാടി, കുമ്പള, പൈവെളിഗെ, മടിക്കൈ മണ്ഡലം പ്രസിഡന്റ് മാര്‍ക്കെതിരെയാണ് നടപടിയുണ്ടായത്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്‌നി എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭം കാസര്‍കോട് നിന്നാണ് തുടങ്ങിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുളള സമരാഗ്‌നി 14 ജില്ലകളിലും പര്യടനം നടന്നുവരികയാണ്.
Post Your Comments