Latest NewsIndia

കോണ്‍ഗ്രസ് പ്രതിഷേധം ശക്തം; സിബിഐ ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ മാറ്റിയതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്ന് സിബിഐ ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയത്. അതേസമയം സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയതിനെതിരെ അലോക് വര്‍മ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. സിബിഐ ഡയറക്ടറെ നിയമിക്കാനും മാറ്റാനും ഉള്ള അധികാരം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട സമിതിക്കാണ്. അത് ലംഘിച്ചാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടിയെന്ന് അലോക് വര്‍മ്മയുടെ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിയമനം കഴിഞ്ഞാല്‍ മതിയായ കാരണങ്ങള്‍ ഇല്ലാതെ മാറ്റാനാകില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശം പോലും മറികടന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ സതീഷ് സനയില്‍ നിന്ന് കൈക്കൂലി വാങ്ങിയതായി അസ്താന ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button