Latest NewsKeralaNewsIndia

‘ഭക്ഷണത്തിൽ മതം കൊണ്ട് വന്നത് ആർ.എസ്.എസ് അല്ല, ഒരു മതവിഭാഗത്തിന്റെ ആശയമാണ് ഹലാൽ’: ബീഗം ആശാ ഷെറിൻ

'ഭക്ഷണത്തിൽ മതം കൊണ്ട് വന്നത് ആർ.എസ്.എസ് അല്ല, ആർ.എസ്.എസുകാരന്റെ കടയിലാണോ ഹലാൽ ബോർഡ് തൂക്കിയിരിക്കുന്നത്?': ബീഗം ആശാ ഷെറിൻ

ഒരു പൊതു പരിപാടിയിൽ വിതരണം ചെയ്യാൻ വെച്ച ഭക്ഷണത്തിൽ മതപണ്ഡിതൻ തുപ്പുന്ന വീഡിയോ വൈറലായതോടെയാണ് ഹലാൽ വിവാദം രൂപപ്പെടുന്നത്. സംഭവത്തിൽ ബിജെപി അടക്കമുള്ളവർ ‘ഹലാൽ’ ഭക്ഷണ ബിസിനസിനെതിരെ രംഗത്ത് വന്നിരുന്നു. ഹലാൽ വിവാദത്തെ തുടർന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഫുഡ്‌ സ്ട്രീറ്റ്‌ ആരംഭിച്ചിരിക്കുകയാണ് ഡി.വൈ.എഫ്.ഐ. ഭക്ഷണത്തിന് മതമില്ലെന്ന് ചൂണ്ടിക്കാട്ടി ഫുഡ്‌ സ്ട്രീറ്റ്‌ നടത്തുമെന്ന് വ്യക്തമാക്കിയ ഡി.വൈ.എഫ്.ഐയെ പരിഹസിച്ച് ബീഗം ആശാ ഷെറിൻ.

ഭക്ഷണത്തിൽ മതം കൊണ്ടുവന്നത് ആർ.എസ്.എസ് അല്ലെന്നും ഹലാൽ എന്നൊരു സമ്പ്രദായം കൊണ്ട് വന്ന മേതതരന്മാർ ആണിതിന് പിന്നിലെന്നും ആശാ ഷെറിൻ ആരോപിക്കുന്നു. ബീഫ് ഫെസ്റ്റിവൽ ഫുഡ് സ്ട്രീറ്റ് നടത്തി മതേതരത്വം കാത്തു സൂക്ഷിക്കും എന്ന് പറയുന്ന സിപിഎം മലപ്പുറത്ത് പോർക്ക് ഫെസ്റ്റിവൽ നടത്തി മതേതരത്വം കാത്തുസൂക്ഷിക്കണമെന്ന് ആശാ ഷെറിൻ പരിഹസിക്കുന്നു.

Also Read:വെര്‍ച്വല്‍ ഡെമോക്രസി ഉച്ചകോടിയിലേക്ക് ഇന്ത്യ ഉള്‍പ്പെടെ 110 രാജ്യങ്ങളെ ക്ഷണിച്ച് ബൈഡന്‍ : ചൈനയ്ക്ക് ക്ഷണമില്ല

‘ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയത് ആർ.എസ്.എസ് അല്ല. ഹലാൽ എന്ന സമ്പ്രദായം കേരളത്തിൽ കൊണ്ടുവന്നത് ആരാണ്? ഹലാൽ ബോർഡുകൾ ഉള്ള ഭക്ഷണം വളരെ നല്ലതാണ് എന്ന പബ്ലിസിറ്റി കൊടുത്തത് ആരാണ്? ഭക്ഷണ പായ്ക്കറ്റുകളിൽ ഹലാൽ എന്ന് എഴുതിയത് ആരാണ്? ഹലാൽ എന്ന ബോർഡ് കൊണ്ടുവന്നത് ആരാണോ, അവരാണ് ഭക്ഷണത്തെ മതവൽക്കരിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആശയമാണ് ഹലാൽ. പണ്ടൊന്നും ഈ ഹലാൽ ബോർഡ് ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് ഈ ഹലാൽ ബോർഡൊക്കെ വന്നത്. ഹലാൽ എന്ന ബോർഡ് തൂക്കുന്നവരാണ് ഭക്ഷണത്തിൽ മതം കൊണ്ടുവന്നത്. അല്ലാതെ ആർ.എസ്.എസ് അല്ല. ആർ.എസ്.എസുകാരന്റെ കടയിലാണോ ഹലാൽ ബോർഡ് തൂക്കിയിരിക്കുന്നത്. ഒരു കൂട്ടം സുഡാപ്പികളുടെ ന്യായീകരണം ഇങ്ങനെയാണ്, ഹലാൽ എന്ന് പറഞ്ഞാൽ വളരെ വൃത്തിയും ശുദ്ധിയുമുള്ള ഭക്ഷണം ആണത്രേ. ഒരു പ്രത്യേകം മതവിഭാഗത്തിന്റെ ആശയമാണ് ഹലാൽ. ഹലാൽ എന്നത് ആർ.എസ്.എസിന്റെ അജണ്ടയല്ല’, ആശാ ഷെറിൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button