Latest NewsKeralaNattuvarthaNews

വി ഡി സതീശനെതിരെ അശ്ലീല വീഡിയോ പുറത്ത് വിട്ട് യുവതി, പരാതിയിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചവർക്കെതിരെ നിയമ നടപടിയുമായി പ്രതിപക്ഷ നേതാവ്. വി ഡി സ​തീ​ശന്‍ നല്‍കിയ പ​രാ​തി​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ പൊ​ലീ​സ് ഇതിനോടകം തന്നെ കേസെടുത്തിട്ടുണ്ട്. വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി പി.​എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ചി​റ്റാ​റ്റു​ക​ര പ​റ​യ​കാ​ട് സ്വ​ദേ​ശി ഇ.​എം. നാ​യി​ബ് എ​ന്നി​വ​ര്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പ​റ​വൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്തിരിക്കുന്നത്.

Also Read:‘ട്രോളുകളും കമന്റുകളും കാരണം മെന്‍റലാവുകയാണ്, എന്തെങ്കിലുമൊന്ന് ചെയ്യണം സാർ: മുഖ്യമന്ത്രിയോട് നടി ഗായത്രി സുരേഷ്

ഒ​രു സ്ത്രീ ​ത​നി​ക്കെ​തി​രെ അ​ശ്ലീ​ല വി​ഡി​യോ പു​റ​ത്തു​വി​ട്ട​തി​നെ​ തുടർന്നാണ് വി.​ഡി. സ​തീ​ശ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പരാതി ന​ല്‍​കി​യത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ര്‍ പൊലീസ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. ഈ വീഡിയോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ച​വ​രെ​ക്കു​റി​ച്ചും ഷെ​യ​ര്‍ ചെ​യ്ത​വ​രെ​ക്കു​റി​ച്ചും സൈ​ബ​ര്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button