Latest NewsUAENewsInternationalGulf

യുഎഇ ഗോൾഡൻ ജൂബിലി: ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ

ഷാർജ: അജ്മാനും ഷാർജയ്ക്കും പിന്നാലെ ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈനും. യുഎഇയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ചാണ് നടപടി. 50 ശതമാനമാണ് ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്നു മുതൽ ജനുവരി ആറു വരെയാണ് ഇത്തരത്തിൽ ഇളവു് ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Read Also: ഹലാൽ വിവാദത്തിന് പിന്നിൽ ജനങ്ങളെ വിഭജിക്കാനുള്ള ശ്രമം, ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നു: ഇ.പി ജയരാജൻ

നേരത്തെ അജ്മാനും ഷാർജയും ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. അജ്മാനിൽ ഗതാഗത നിയമങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച വിവരം പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമിയാണ് അറിയിച്ചത്. അതേസമയം മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല.

അജ്മാൻ പോലീസ് സർവ്വീസ് സെന്ററുകളിലൂടെയും സാഹി എന്നറിയപ്പെടുന്ന സെൽഫ് സർവ്വീസ് കിയോസ്‌കിലൂടെയും ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനിലൂടെയും അജ്മാൻ പോലീസിന്റെ ആപ്ലിക്കേഷനിലൂടെയും പിഴ അടയ്ക്കാം. നവംബർ 14 ന് മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ഇളവ് ബാധകമാണെന്നാണ് ഷാർജ അറിയിച്ചത്. ഈ 40 ദിവസത്തെ ഇളവ് പ്രകാരം വാഹനമോടിക്കുന്നവർക്ക് അവരുടെ ബ്ലാക്ക് പോയിന്റുകൾ റദ്ദാക്കാനും കണ്ടുകെട്ടിയ വാഹനങ്ങൾ തിരികെ ലഭിക്കാനും കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ഐഎസിലേയ്ക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത സംഭവം, പ്രതി ഹംസഫറിന് അഞ്ച് വര്‍ഷം തടവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button