ആലുവ : ഭർതൃവീട്ടുകാരുടെയും സി.ഐയുടെയും മോശ പെരുമാറ്റത്തിൽ മനംനൊന്ത് യുവതി തൂങ്ങി മരിച്ചതായി പരാതി. എടയപുറത്ത് താമസിക്കുന്ന കക്കാട്ട് ദിൽഷാദിന്‍റെ മകൾ മൂഫിയ പർവീനാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് സുഹൈലുമായി ദാമ്പത്യ പ്രശ്നങ്ങളും സ്ത്രീധന പീഡനവും നിലനിൽക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ സി.ഐ തിങ്കളാഴ്ച്ച രാവിലെ മധ്യസ്ഥ ചർച്ചക്ക് വിളിച്ചിരുന്നു. എന്നാൽ, ഭർത്താവ് ഒരു രാഷ്ട്രീയ നേതാവിനൊപ്പമാണത്രെ ചർച്ചക്കെത്തിയത്. അവിടെ വച്ച് സി.ഐ തന്നോട് മോശമായി പെരുമാറിയെന്ന് യുവതിയുടെ ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
പൊലീസ് സ്റ്റേഷനിൽ നിന്ന് തിരികെ എത്തിയ യുവതി വൈകീട്ട് മൂന്ന് മണിയോടെ മുറിയിൽ കയറി കതകടച്ചു. ഏറെ നേരമായിട്ടും പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ വൈകീട്ട് ആറുമണിയോടെ വാതിൽ ചവിട്ടി തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : വിവാദ കര്‍ഷക നിയമം പിന്‍വലിക്കല്‍: നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം, തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍
ഭർതൃവീട്ടുകാർക്കും സി.ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മൊഫ്‌സിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
എന്നാൽ, പൊലീസ് ആരോപണം പൂർണമായും നിഷേധിച്ചു. യുവതി ഭർത്താവിനോട് മോശമായി പെരുമാറിയതോടെ അവരെ ശാസിക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഗാർഹിക പീഡനത്തിന് ഭർതൃകുടുംബത്തിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
Post Your Comments