ThiruvananthapuramLatest NewsKeralaNattuvarthaNews

10 വ​യ​സ്സു​കാ​രിയ്ക്ക് നേരെ ദേ​ഹോ​പ​ദ്ര​വം, പെ​ട്രോ​ളൊ​ഴി​ച്ച്​ കൊ​ല്ലു​മെ​ന്ന്​ ഭീ​ഷ​ണി:ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്​​റ്റി​ൽ

വ​ട്ടി​യൂ​ർ​ക്കാ​വ് നി​ഷ ഭ​വ​നി​ൽ താ​മ​സി​ക്കു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ രാ​ജേ​ഷ് എ​ന്ന മാ​രി​മു​ത്തു(32) ആണ് പൊലീസ് പിടിയിലായത്

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ 10 വ​യ​സ്സു​കാ​രി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച്​ കൊ​ല്ലു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ ര​ണ്ടാ​ന​ച്ഛ​ൻ അറസ്റ്റിൽ. വ​ട്ടി​യൂ​ർ​ക്കാ​വ് നി​ഷ ഭ​വ​നി​ൽ താ​മ​സി​ക്കു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ രാ​ജേ​ഷ് എ​ന്ന മാ​രി​മു​ത്തു(32) ആണ് പൊലീസ് പിടിയിലായത്. വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ആ​ഗ​സ്​​റ്റ്​ 23ന്​ ​ആ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. രാ​ത്രി 10 ഓ​ടെ വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും അ​വ​രു​ടെ ആ​ദ്യ​വി​വാ​ഹ​ത്തി​ലു​ള്ള കു​ട്ടി​യും ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോഴാണ് സംഭവം. കി​ട​പ്പു​മു​റി​യു​ടെ ജ​നാ​ല വ​ഴി പ്ര​തി മാ​രി​മു​ത്തു അ​വ​രു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴിക്കുകയായിരുന്നു. കു​ട്ടി​യെ പ്ര​തി പ​ല​പ്രാ​വ​ശ്യം ക​വി​ളി​ൽ അ​ടി​ച്ചും ഹോ​സ്​ പൈ​പ്പ് കൊ​ണ്ട് അ​ടി​ച്ചും മ​റ്റും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​ത് വി​ല​ക്കി​യ​തി​ലു​ള​ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേക്ക് നയിച്ചത്.

Read Also : ഈ ഭക്ഷണങ്ങൾ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും

യു​വ​തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. യു​വ​തിയുടെ പരാതി നൽകിയതിന് പിന്നാലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വ​ട്ടി​യൂ​ർ​ക്കാ​വ് എ​സ്.​എ​ച്ച്.​ഒ സു​രേ​ഷ് കു​മാ​ർ കെ.​എ​സ്, എ​സ്.​ഐ​മാ​രാ​യ ഷാ​ജി, ജ​യ​പ്ര​കാ​ശ്, എ​സ്.​സി.​പി.​ഒ അ​നൂ​പ്, സി.​പി.​ഒ​മാ​രാ​യ ശ്രീ​ജി​ത്, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button