
മാന്നാർ: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ സിനിമക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നു. ശുഭാനന്ദ ഗുരു എഴുതിയ ‘ആനന്ദം പരമാനന്ദമാണ് എൻെറ കുടുംബം’ എന്ന കീർത്തനം സിനിമയിൽ ഉപയോഗിച്ചതിനെതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്ത് വന്നതാണ് പുതിയ സംഭവം.
ആശ്രമത്തിൻെറ അനുവാദം കൂടാതെ മദ്യഷാപ്പിൻെറ പശ്ചാത്തലത്തിൽ കീർത്തനം ചിത്രീകരിച്ചത് പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മാന്നാർ കുറ്റിയിൽ ജങ്ഷനിൽ പ്രതിഷേധക്കാർ സിനിമയുടെ പോസ്റ്റർ കത്തിച്ചു.
കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ ഉൾപ്പെടെയുള്ളവർ ചിത്രത്തിനെതിരെ രംഗത്ത് വന്നു. സംഭവം വകുപ്പ്മന്ത്രി സജി ചെറിയാൻെറ ശ്രദ്ധയിൽ വിഷയമെത്തിച്ച് വേണ്ട നടപടികൾക്ക് ആവശ്യപ്പെടുമെന്ന് ആശ്രമം അധികൃതർ വ്യക്തമാക്കി.
Post Your Comments