
കണ്ണൂര്‍: മരുമകള്‍ നട്ടുവളര്‍ത്തിയ പപ്പായ അമ്മായിയമ്മ പറിച്ചതിനെ തുടര്‍ന്ന് മരുമകള്‍ അമ്മായിമ്മയുടെ കൈ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ സരോജിനിയുടെ മകന്റെ ഭാര്യ സിന്ധുവിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. കണ്ണൂര്‍ ചെറുകുന്നില്‍ ഇന്നലെയായിരുന്നു സംഭവം.
മരുമകള്‍ സിന്ധു നട്ടുവളര്‍ത്തിയ പപ്പായ തൈയ്യില്‍ നിന്ന് സരോജിനി പപ്പായ പറിച്ചു. ഇതിനെ തുടര്‍ന്ന് സരോജിനിയും മരുമകളും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം മൂത്തതോടെ സിന്ധു കത്തിയെടുത്ത് അമ്മായിയമ്മയുടെ കൈ വെട്ടുകയായിരുന്നു.
സരോജിനിയുടെ കൈക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. സിന്ധുവും സരോജിനിയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുള്ളതായി പൊലീസ് പറയുന്നു.
Post Your Comments