Latest NewsNewsFootballInternationalSports

ഹോട്ടലില്‍ വച്ച് മറഡോണ കടന്ന് പിടിച്ചു, പതിനാറാം വയസില്‍ ആഴ്ചകളോളം ലൈംഗിക പീഡനത്തിനിരയായി: ക്യൂബന്‍ യുവതി

മറഡോണയെ ഇതിഹാസമായി വാഴ്ത്തുന്ന നാട്ടിലേക്കുള്ള വരവ് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും തന്റെ കുട്ടിക്കാലം മറഡോണ അപഹരിച്ചെന്നും അവര്‍ പറഞ്ഞു

അര്‍ജന്റീന: പതിനാറാം വയസില്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ഡിഗോ മറഡോണ ആഴ്ചകളോളം ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തലുമായി ക്യൂബന്‍ യുവതി. ഒരു കേസുമായി ബന്ധപ്പെട്ട് അര്‍ജന്റീനയിലെ കോടതിയില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് താരത്തിനെതിരെ ക്യൂബന്‍ യുവതി മേവിസ് അല്‍വാരിസ് ലൈംഗിക പീഡനാരോപണം ഉന്നയിച്ചത്. മറഡോണയെ ഇതിഹാസമായി വാഴ്ത്തുന്ന നാട്ടിലേക്കുള്ള വരവ് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും തന്റെ കുട്ടിക്കാലം മറഡോണ അപഹരിച്ചെന്നും അവര്‍ പറഞ്ഞു.

Read Also : മോഫിയയുടെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന സിഐ ഉത്ര വധക്കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍

ലഹരിവിമുക്ത ചികിത്സയ്ക്ക് ക്യൂബയില്‍ എത്തിയപ്പോഴാണ് മറഡോണയെ പരിചയപ്പെട്ടതെന്നും ബ്യൂണിസ് ഐറിസിലെ ഹോട്ടലില്‍ മറഡോണ ആഴ്ചകളോളം തടഞ്ഞുവച്ചു പീഡിപ്പിച്ചെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഹോട്ടലില്‍ എത്തിയ തന്നെ മറഡോണ വായ പൊത്തിപ്പിടിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ അതോടെ മാറിപ്പോയെന്നും അതേക്കുറിച്ച് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു.

ക്യൂബന്‍ പ്രസിഡന്റായിരുന്ന ഫിദല്‍ കാസ്‌ട്രോയും മറഡോണയും തമ്മിലുള്ള ബന്ധം കാരണമാണ് ആ ബന്ധം തുടരേണ്ടി വന്നതെന്നും അവര്‍ വ്യക്തമാക്കി. 2001ല്‍ മറഡോണയ്‌ക്കൊപ്പം യുവതി അര്‍ജന്റീനയിലേക്ക് പോയിരുന്നു. അന്ന് താരത്തിന് നാല്പത് വയസും യുവതിക്ക് പതിനാറു വയസുമായിരുന്നു പ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button