കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വിന്റെ (21) ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന ആലുവ സിഐ ഉത്ര വധക്കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍. സിഐ സുധീര്‍ ഉത്ര വധക്കേസ് ഉള്‍പ്പെടെ രണ്ടിലേറെ കേസില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ടിരുന്നു.
ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഭാര്യ ഉത്രയെ കടിപ്പിച്ച് കൊന്ന കേസിന്റെ അന്വേഷണ ഘട്ടത്തില്‍ ഇയാള്‍ വീഴ്ച വരുത്തിയെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. 2020 ജൂണില്‍ അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്.
മോഫിയ ആത്മഹത്യാക്കുറിപ്പില്‍ സ്ഥലം സിഐ സുധീറിനും ഭര്‍തൃവീട്ടുകാര്‍ക്കും ഭര്‍ത്താവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ‘ഞാന്‍ മരിച്ചാല്‍ അവന്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. എനിക്ക് ഇനി ഇത് കേട്ടുനില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരുപാടായി സഹിക്കുന്നു. പടച്ചോന്‍ പോലും നിന്നോട് പൊറുക്കൂല. സുഹൈദ് എന്റെ പ്രാക്ക് നിന്നോട് കൂടെയുണ്ടാകും. സി.ഐക്കെതിരെ നടപടിയെടുക്കണം. സുഹൈല്‍, ഫാദര്‍, മദര്‍ ക്രിമിനലുകളാണ്. അവര്‍ക്ക് മാക്‌സിമം ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം’ എന്നാണ് രണ്ടു പേജിലായി മോഫിയ കുറിച്ചിരിക്കുന്നത്.
എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായിരുന്നു മോഫിയയുടെയും സുഹൈലിന്റെയും പ്രണയവിവാഹമായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസത്തിനുള്ളില്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ മോഫിയ ഇന്നലെയാണ് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കാന്‍ ആലുവ പൊലീസ് സ്‌റ്റേഷനിലെത്തിയത്.
Post Your Comments