Latest NewsNewsIndia

വധുവിനെ ആവശ്യമുണ്ട്, സ്തന വലുപ്പവും അരക്കെട്ടിന്റെ വലുപ്പവും അറിയണം: വരന്റെ നിബന്ധനകൾ ഇങ്ങനെ

വിവാഹത്തിന് വധുവിനെ തേടുന്ന വരനും കൂട്ടരും പൊതുവെ അന്വേഷിക്കുക, വധുവിന്റെ പ്രായവും, തൊഴിലും, ചുറ്റുപാടുകളുമൊക്കെയാണ്. ചിലർ വിചിത്രമായ ആവശ്യങ്ങളും ഉന്നയിക്കാറുണ്ട്. അത്തരത്തിൽ വിചിത്രമായ ആവശ്യങ്ങൾ ഉന്നയിച്ച യുവാവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. അടുത്തിടെ വന്ന ഒരു പരസ്യത്തിൽ ആണ് വരൻ തന്റെ വിചിത്ര ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

Also Read:കണ്ണിലും ജനനേന്ദ്രിയത്തിലും മുളക് പൊടി സ്‌പ്രേ ചെയ്തു: കൊച്ചിയിൽ യുവാവിന് ക്രൂരമർദനം

വരന് അറിയേണ്ടത് വധുവിന്റെ സ്തന വലുപ്പവും, അരക്കെട്ടിന്റെ വലുപ്പവും, പാദത്തിന്റെ അളവും ഒക്കെയാണ്. ‘Betterhalf.ai’ എന്ന മാട്രിമോണി ആപ്പിലാണ് യുവാവ് പരസ്യം നൽകിയത്. ആകെ പതിനാറ് നിബന്ധനകൾ ആണ് യുവാവ് മുന്നോട്ട് വെച്ചത്. വധു മാനിക്യൂറും പെഡിക്യൂറും ചെയ്തിരിക്കണം എന്നും സാമാന്യം വൃത്തിയുള്ളവളാകണമെന്നും അയാൾ ആവശ്യപ്പെടുന്നു. പങ്കാളി എൺപത് ശതമാനം കാഷ്വൽ വസ്ത്രങ്ങളും, ബാക്കി ഇരുപത് ശതമാനം ഫോർമൽ വസ്ത്രങ്ങളും ധരിക്കുന്ന ആളാകണമെന്നും, കിടക്കയിലും അതിനനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കുന്നവളാകണമെന്നും അയാൾ നിർദേശിക്കുന്നു.

അരക്കെട്ടിന്റെ വലിപ്പവും, രാഷ്ട്രീയ മേഖലയിലെ സ്ഥാനവും, കിടക്കയിലെ വസ്ത്രങ്ങളെ കുറിച്ചും ഇയാൾ ചില നിബന്ധനകൾ മുന്നോട്ട്പ വെക്കുന്നുണ്ട്. വിശ്വസ്തയും, സത്യസന്ധയും, സിനിമകളിലും, യാത്രകളിലും, കുടുംബകാര്യങ്ങളിലും താല്പര്യമുള്ളവളാകണമെന്നും അയാൾ പറയുന്നു. പ്രായം 18 നും 26 നും ഇടയിൽ നിർബന്ധം. പരസ്യത്തിനൊപ്പം അയാളുടെ സ്വകാര്യ വിവരങ്ങളും അയാൾ ചേർത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button