KeralaLatest NewsNews

വിവാഹത്തിന് തൊട്ടുമുമ്പ് ജീവനൊടുക്കിയ ജിതിന്‍ ഷാര്‍ജയില്‍ നിന്നെത്തിയിട്ട് ഒരാഴ്ച

വീട്ടുകാര്‍ക്കും ഉറ്റവര്‍ക്കും ഞെട്ടലായി യുവാവിന്റെ മരണം

മലപ്പുറം: വിവാഹത്തിന് തൊട്ടുമുമ്പ് നവ വരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം. ഇന്നലെയാണ് വിവാഹ ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് മലപ്പുറം കരിപ്പൂരില്‍ കമ്മിണിപ്പറമ്പ് സ്വദേശി ജിബിന്‍ ആത്മഹത്യ ചെയ്തത്. രാവിലെ വീട്ടിലെ ശുചി മുറിയിലാണ് കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ ജിബിനെ കണ്ടെത്തിയത്. ജിബിന്റെ ഫോണിലെ കാളുകള്‍ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.

Read Also: വിവാഹ മോചിതയായ ഭാര്യയുമായി രാമകൃഷ്ണയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം, വിമാനത്താവളത്തിലെ കൊലക്ക് പിന്നില്‍ സംശയ രോഗം

ഇന്നലെ രാവിലെ 9.45നും 10.45നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു ജിബിനും കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിനിയും തമ്മിലും വിവാഹം നിശ്ചയിച്ചിരുന്നത്. രാവിലെ കല്യാണത്തിന് ഒരുങ്ങാന്‍ തയ്യാറെടുത്ത ജിബിന്‍ ശുചിമുറിയില്‍ നിന്ന് ഏറെ നേരമായിട്ടും പുറത്ത് വന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ജിബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യ. കഴുത്തില്‍ കയറിട്ടു കുരുക്കിയിട്ടുമുണ്ടായിരുന്നു.

വിദേശത്തായിരുന്ന ജിബിന്‍ ഒരാഴ്ച മുന്‍പാണ് വിവാഹത്തിനായി നാട്ടില്‍ വന്നത്. ജിബിന്റെ പെരുമാറ്റത്തില്‍ യാതൊരു അസ്വഭാവികതയും വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ തോന്നിയില്ല. വിവാഹ ദിവസം രാവിലെയും ജിബിന്‍ സന്തോഷവാനായിരുന്നു. ആത്മഹത്യയുടെ കാരണം എന്തെന്ന് അടുത്ത സുഹൃത്തുക്കള്‍ക്കടക്കം ആര്‍ക്കും അറിയില്ല. വീട്ടുകാര്‍ക്കു പുറമേ ബന്ധക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ വീട്ടിലുണ്ടായിരുന്ന സമയത്താണ് ജിബിന്‍ ജീവനൊടുക്കിയത്.

സംഭവത്തില്‍ കരിപ്പൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ജിബിന്റെ ഫോണിലെ കോളുകള്‍ അടക്കം പരിശോധിച്ചുവരികയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button