കുവൈത്ത് സിറ്റി: 18 വയസു കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. കോവിഡ് പ്രതിരോധത്തിനായി മൂന്നാം ഡോസ് പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിലൂടെ പ്രതിരോധ ശേഷി വർധിപ്പിക്കാനും രോഗബാധിതരുടെ എണ്ണം കുറയ്ക്കാനുമാകുമെന്ന് മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അൽ സനദ് അറിയിച്ചു.
രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസത്തിൽ കുറയാത്ത കാലയളവിലാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത്. പ്രതിരോധശേഷിയിൽ കുറവുള്ളവർ, അർബുദ രോഗികൾ എന്നിവർ ഡോക്ടർമാരുടെ ഉപദേശം തേടിയ ശേഷമായിരിക്കണം ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത്. മിഷ്റഫ് രാജ്യാന്തര പ്രദർശന നഗരിയോടനുബന്ധിച്ച ഹാളിൽ വാക്സിൻ സേവനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഞായർ മുതൽ വ്യാഴം വരെ രാവിലെ 9 തൊട്ട് വൈകിട്ട് 7 വരെ 5,6 ഹാളുകളിലാണ് വാക്സിൻ ലഭിക്കുക.
Post Your Comments