കണ്ണൂര്‍: സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന സാധാരണക്കാരോട് ഉദ്യോഗസ്ഥര്‍ വിനയപൂര്‍വം പെരുമാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന് അംഗം കെ.ബൈജുനാഥ്. സര്‍ക്കാര്‍ ജീവനക്കാര്‍ വിചാരിച്ചാല്‍ വലിയ പരിധിവരെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാമെന്നും, യഥാസമയം പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്കിയാല് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read:യുവതിയ്ക്കും പിതാവിനും നേരെ ആക്രമണം : പ്രതി അറസ്റ്റിൽ
നാളെ തനിക്കോ കുടുംബാംഗത്തിനോ മറ്റൊരു ഓഫിസില്‍ ഒരാവശ്യവുമായി ചെല്ലേണ്ടി വരും, ഈ ബോധം ഓരോ സര്‍ക്കാര്‍ ജീവനക്കാരനുമുണ്ടാകണം. സാധാരണക്കാരുടെ ആവശ്യങ്ങളാണ് കലക്ടറേറ്റുകളില്‍ കൈകാര്യം ചെയ്യുന്ന ഫയലുകളില്‍ അധികം. ഓരോ ഫയലും സമയബന്ധിതമായി പരിഹരിക്കുമ്പോള്‍ പരാതി നല്‍കിയവരുടെ അവകാശങ്ങള്‍ നമ്മള് ആദരിക്കുകയാണ്’, കെ.ബൈജുനാഥ് പറഞ്ഞു.
അതേസമയം, യാതൊരുവിധ അനുകമ്പകലുമില്ലാതെയാണ് ഒട്ടുമിക്ക സർക്കാർ ഉദ്യോഗസ്ഥരുടെയും പെരുമാറ്റമെന്നും, ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാനെന്നുമാണ് ബൈജുനാഥിന്റെ വാക്കുകൾക്ക് സോഷ്യൽ മീഡിയ നൽകുന്ന മറുപടി.
Post Your Comments