കാസര്‍കോട് : നവംബര്‍ 19ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയില്ല, പ്രവര്‍ത്തി ദിനം. കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കാണ് അന്നേ ദിവസം പ്രവര്‍ത്തി ദിവസമാണെന്ന് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസ്സ് കാസര്‍കോട് ജില്ലയില്‍ നവംബര്‍ 18,19 തിയതികളിലാണ് നടക്കുന്നത്.
Read Also; കൂടുതൽ ആശുപത്രികളിൽ ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കും: ആരോഗ്യമന്ത്രി
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അതാത് നിയോജക മണ്ഡലങ്ങളിലെ നവ കേരള സദസ്സില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. അതിനാല്‍ നവംബര്‍ 19 (ഞായറാഴ്ച്ച ) ജില്ലയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
Post Your Comments