ThiruvananthapuramLatest NewsKeralaNattuvarthaNews

ഡിഎന്‍എ ഫലം പോസിറ്റീവ്: അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി

കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് കുഞ്ഞിനെ കാണാന്‍ അനുപമയ്ക്ക് അവസരം ലഭിച്ചത്

തിരുവനന്തപുരം: ഡിഎന്‍എ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി. കുഞ്ഞിന്റെ അച്ഛന്‍ അജിത്തിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വിവരം അറിയിച്ചതിനെ തുടര്‍ന്ന് അനുപമ ശിശുഭവനില്‍ എത്തി കുഞ്ഞിനെ കാണും. കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് കുഞ്ഞിനെ കാണാന്‍ അനുപമയ്ക്ക് അവസരം ലഭിച്ചത്.

Read Also : ഹോട്ടലില്‍ വച്ച് മറഡോണ കടന്ന് പിടിച്ചു, പതിനാറാം വയസില്‍ ആഴ്ചകളോളം ലൈംഗിക പീഡനത്തിനിരയായി: ക്യൂബന്‍ യുവതി

കുഞ്ഞിനെ തിരിച്ച് കിട്ടിയാലും സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും സമരം തുടരുമെന്നും അനുപമ അറിയിച്ചു.

വനിത ശിശുക്ഷേമ സമിതി ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച് അനുപമ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞിന്റെ ഡി.എന്‍.എ ഫലം പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button