KozhikodeLatest NewsKeralaNattuvarthaNews

കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ചന്ദന മോഷണം; ഒരു പ്രതി കൂടി പിടിയിൽ

പ​ര​പ്പ​ന​ങ്ങാ​ടി ഉ​ള്ള​ണം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ബീ​ര്‍ എ​ന്ന ചാ​ള ബാ​ബു (34)​വാ​ണ് പിടിയിലായത്

തേ​ഞ്ഞി​പ്പാലം: കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റി കാ​മ്പ​സി​ൽ ​നി​ന്ന്​ ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്തി​യ കേ​സി​ല്‍ ഒ​രാ​ൾ കൂ​ടി അറസ്റ്റിൽ. പ​ര​പ്പ​ന​ങ്ങാ​ടി ഉ​ള്ള​ണം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ബീ​ര്‍ എ​ന്ന ചാ​ള ബാ​ബു (34)​വാ​ണ് പിടിയിലായത്. തേ​ഞ്ഞി​പ്പാലം പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇയാൾ ഒ​ളി​വി​ലായിരുന്നു.

മുമ്പ് ക​ഞ്ചാ​വ് കേ​സി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ 2016-ല്‍ ​കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റി കാ​മ്പ​സി​ൽ ​നി​ന്ന്​ ഒ​രു ച​ന്ദ​ന മ​ര​വും ചേ​ളാ​രി- മാ​താ​പു​ഴ റോ​ഡി​ലെ ഓ​ക്സി​ജ​ന്‍ പ്ലാ​ൻ​റിന്റെ വ​ള​പ്പി​ല്‍ നി​ന്ന്​ അ​ഞ്ച് ച​ന്ദ​ന മ​ര​വും മു​റി​ച്ച് ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്.

Read Also : 10 വ​യ​സ്സു​കാ​രിയ്ക്ക് നേരെ ദേ​ഹോ​പ​ദ്ര​വം, പെ​ട്രോ​ളൊ​ഴി​ച്ച്​ കൊ​ല്ലു​മെ​ന്ന്​ ഭീ​ഷ​ണി:ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്​​റ്റി​ൽ

കേസിൽ 10 ദി​വ​സം മു​മ്പ്​ നാ​ല് പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. തേ​ഞ്ഞി​പ്പ​ലം സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ എ​ന്‍.​ബി. ഷൈ​ജു, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സം​ഗീ​ത് പു​ന​ത്തി​ല്‍, സി.​പി.​ഒ​മാ​രാ​യ ഷി​ബു​ലാ​ല്‍, റ​ഫീ​ഖ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button