KeralaLatest NewsNewsIndia

ഈ നിൽപ്പ് പരമ ബോർ, അതി വിപ്ലവ പ്രസംഗം ശരിയല്ല: ശബരിമലയിൽ കൈകെട്ടി നിന്ന ദേവസ്വം മന്ത്രിയെ വിമർശിച്ച് ഹരീഷ് പേരടി

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ശബരിമലയിൽ എത്തിയപ്പോൾ ഉണ്ടായ പെരുമാറ്റം വിശ്വാസികളെ അപമാനിക്കുന്ന തരത്തിലായിരുന്നു. വിശ്വാസമില്ലെങ്കിൽ പിന്നെ എന്തിനാണ് ശബരിമലയിൽ പോകുന്നതെന്ന ചോദ്യം പലരും ഉയർത്തി. ഒരുവിഭാഗം ആളുകൾ മന്ത്രിയെ പിന്തുണച്ചും രംഗത്തെത്തി. എങ്ങനെ നിൽക്കണം എന്നത് ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നായിരുന്നു സൈബർ സഖാക്കൾ മന്ത്രിയെ പിന്തുണച്ച് വാദിച്ചത്. എന്നാൽ, വിഷയത്തിൽ മന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് വരാൻ എനിക്ക് താത്പര്യമില്ലാ എന്ന് ഉറക്കെ പറയാതെ രണ്ടിന്റെയും ഇടയിൽ ഉള്ള ഈ നിൽപ്പ് പരമ ബോറാണെന്ന് ഹരീഷ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. ഇഷ്ടമില്ലാത്ത സ്ഥലത്ത് പോയി നിന്നതിനു ശേഷമുള്ള അതി വിപ്ലവ പ്രസംഗത്തിനോട് ദുഖവും നിരാശയും മാത്രമാണ് തനിക്കുള്ളതെന്നും ഹരീഷ് പേരടി കുറിച്ചു. ശബരിമല അയ്യപ്പന്റെ ശ്രീകോവിലിന്റെ മുമ്പിലെത്തിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, കൈനീട്ടി തീർഥം വാങ്ങിയ ശേഷം അതു കൊറോണ സാനിറ്റൈസർ പോലെ തൂത്ത് താഴെ കളഞ്ഞത് ഉചിതമായില്ലെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു അഭിപ്രായപ്പെട്ടിരുന്നു.

ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ദേവസ്വം മന്ത്രി ക്ഷേത്ര നടക്കൽ പോയി നിൽക്കണം എന്ന് ഭരണഘടനയിൽ എവിടെയും പറയുന്നില്ല..ക്ഷേത്ര നടത്തിപ്പിന്റെ കാര്യസ്ഥനായി ഓഫിസിൽ ഇരുന്നാൽ മതി…ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് വരാൻ എനിക്ക് താത്പര്യമില്ലാ എന്ന് ഉറക്കെ പറയാതെ രണ്ടിന്റെയും ഇടയിൽ ഉള്ള ഈ നിൽപ്പ് പരമ ബോറാണ്..കൈകൾ താഴത്തി കുട്ടികെട്ടി അച്ചടക്കത്തോടെ നിൽക്കുന്നതും കൈകൾ കൂപ്പി അച്ചടക്കത്തോടെ നിൽക്കുന്നതും ഒരു പോലെയാണ് …രക്തസാഷി മണ്ഡപത്തിന്റെ മുന്നിൽ അച്ചടക്കത്തോടെ കൈകൾ മുഷ്ടി ചുരട്ടി ആകാശത്തേക്ക് ഉയർത്തി പൂക്കൾ അർപ്പിക്കുന്നതു പോലെ …താത്പര്യമുള്ള സ്ഥല്ത്ത് പോവാൻ അവകാശമുള്ളതുപോലെ താത്പര്യമില്ലാത്ത ഏതും സ്ഥലത്തും പോവാതിരിക്കാനും നിങ്ങൾ ഏത് സ്ഥാനത്തിരുന്നാലും ഭരണഘടന അവകാശം നൽകുന്നുണ്ട്…രാധാകൃഷണൻ എന്ന ദളിത് സഹോദരൻ,സഖാവ് ദേവസ്വം മന്ത്രിയായതിൽ ഏറ്റവും അഭിമാനിക്കുന്ന രാഷ്ട്രിയമാണ് എന്റെത്…പക്ഷെ ഇഷ്ടമില്ലാത്ത സ്ഥലത്ത് പോയി നിന്നതിനു ശേഷമുള്ള അതി വിപ്ലവ പ്രസംഗത്തിനോട് ദുഖവും നിരാശയും മാത്രം..

shortlink

Related Articles

Post Your Comments

Related Articles


Back to top button