![](/wp-content/uploads/2021/11/dd-185.jpg)
കൊച്ചി: മോഡലുകളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് ഇരുവരുടെയും സുഹൃത്തായ സല്‍മാന്‍. അന്‍സി കബീറും അഞ്ജന ഷാജനും ഉള്‍പ്പെടെ തങ്ങള്‍ അഞ്ച് സുഹത്തുക്കളില്‍ മൂന്ന് പേരെയാണ് അപകടത്തില്‍ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. ആഷിഖിനെയും അബ്ദുള്‍ റഹ്മാനേയും യുവതികള്‍ക്ക് പരിചയപ്പെടുത്തികൊടുത്തത് താനാണെന്നും സല്‍മാന്‍ പറഞ്ഞു.
2017-ല്‍ കോഴിക്കോട് നടന്ന മിസ് മലബാര്‍ മത്സരത്തിനിടെയാണ് അന്‍സിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് അന്‍സിയുടെ സുഹൃത്തായിരുന്ന അഞ്ജനയെ പരിചയപ്പെട്ടു. പിന്നീട് തങ്ങള്‍ അഞ്ച് പേരും ഉറ്റസുഹൃത്തുക്കളായി. ഇതിനിടെ അന്‍ജനയും അബ്ദുറഹ്മാനും പ്രണയത്തിലായെന്നും ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചിരുന്നതായും സല്‍മാന്‍ വെളിപ്പെടുത്തി. പക്ഷേ, വിധി മറ്റൊന്നാവുകയായിരുന്നുവെന്നും സല്‍മാന്‍ പറഞ്ഞു.
അതേസമയം നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ തങ്ങള്‍ക്കെല്ലാം അറിയാമായിരുന്നുവെന്നും അദ്ദേഹം ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും സല്‍മാന്‍ വ്യക്തമാക്കി. അപകചടം നടന്ന ദീവസം അവരെല്ലാവരും സന്തോഷത്തിലായിരുന്നുവെന്നും അന്ന് രാത്രി 11 മണിയോടെ അന്‍സിയുമായി സംസാരിച്ചിരുന്നുവെന്നും അപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നു. എന്നാല്‍ ഓഡി കാറിലെത്തിയ സൈജു എന്തിനാണ് പിന്തുടര്‍ന്നതെന്ന് അറിയില്ലെന്നും സല്‍മാന്‍ പറഞ്ഞു.
Post Your Comments