തിരുവനന്തപുരം: അറബികടലിലെ ന്യൂനമര്‍ദ്ദം 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ ന്യൂനമര്‍ദ്ദം മധ്യകിഴക്കന്‍ അറബികടലിലാണ് സ്ഥിതി ചെയ്യുന്നത്.
Read Also : കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള പാര്‍ട്ടി കര്‍ഷകരെ പ്രശ്‌നത്തിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
അതേസമയം സംസ്ഥാനത്ത് ഇന്ന് മുതല്‍ 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നും നാളെയും മധ്യ തെക്കന്‍ ജില്ലകളില്‍ മഴ കുറഞ്ഞേയ്ക്കും. വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. തിങ്കളാഴ്ച മുതല്‍ വീണ്ടും വ്യാപകമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Post Your Comments