കൊച്ചി: മോഡലുകൾ കാറപടത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചതിനെതിരെ 9 കേസുകൾ എടുക്കുമെന്ന് പൊലീസ്. ലഹരി മരുന്ന് ഉപയോഗിച്ചതിനാുൾപ്പെടെയാണ് കേസെടുക്കുക. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്യും. തൃക്കാക്കര, ഇൻഫോ പാർക്, മരട്, പനങ്ങാട്, ഫോർട്ട് കൊച്ചി, ഇടുക്കി വെള്ളത്തൂവൽ എന്നീ സ്റ്റേഷനുകളിലാവും കേസെടുക്കുക.
Read Also: ഒന്നരവര്‍ഷം മുൻപ് കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ മൃതദേഹങ്ങള്‍ ദ്രവിച്ച നിലയില്‍ കണ്ടെത്തി
ബംഗളൂരു, ഗോവ എന്നിവിടങ്ങളിലെ ലഹരി മരുന്ന് മാഫിയയുമായി സൈജുവിന് അടുത്ത ബന്ധമുണ്ടെന്നും കൊച്ചിയില്‍ ഇയാളുടെ നേതൃത്വത്തില്‍ നടന്ന പാര്‍ട്ടികളില്‍ ലഹരിമരുന്ന് വിതരണം നടന്നിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ നടത്തിയ ചാറ്റുകളില്‍ നിന്നാണ് സൈജു ലഹരിമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നെന്ന് അന്വേഷണസംഘത്തിന് വ്യക്തമായത്. എംഡിഎംഎ ഉപയോഗത്തെക്കുറിച്ചും കാട്ടുപോത്തിനെ വേട്ടയാടി കറിവച്ചതിനെക്കുറിച്ചും അന്വേഷണസംഘത്തിന് വിവരം ലഭിച്ചത് ഈ ചാറ്റുകളില്‍ നിന്നാണ്.
Post Your Comments