Latest NewsNewsInternationalGulfQatar

കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം: നിർദ്ദേശം നൽകി ഖത്തർ ആരോഗ്യ മന്ത്രാലയം

ദോഹ: രാജ്യത്ത് കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ആറ് മാസം പൂർത്തിയാക്കിയ മുഴുവൻ പേരും കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം. ജനജീവിതം സാധാരണ രീതിയിൽ തുടരുന്നതിന് ബൂസ്റ്റർ ഡോസുകൾക്ക് പ്രാധാന്യമുണ്ടെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പകർച്ചവ്യാധി വിഭാഗം തലവൻ ഡോ. അബ്ദുൽ ലതീഫ് അൽ ഖാൽ നിർദ്ദേശിച്ചു. ഖത്തറിലെ കോവിഡ് പ്രതിരോധ നടപടികൾ നയിക്കുന്ന നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷൻ കൂടിയാണ് അദ്ദേഹം.

Read Also: ലോറിയെ മറികടക്കാന്‍ ശ്രമം: അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരന്‍: വീഡിയോ

വാക്‌സിനെടുത്തവരിൽ രോഗബാധയേൽക്കുന്ന സഹചര്യം നിലനിൽക്കുന്നതിനാൽ കോവിഡ് വൈറസിനെതിരായ രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിനായി രണ്ടാം ഡോസ് എടുത്തവർ നിശ്ചിത ഇടവേളയ്ക്ക് ശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത് വളരെ പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് നൽകുന്നതിന്റെ കാലാവധി എട്ട് മാസത്തിൽ നിന്ന് ആറ് മാസമാക്കി പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Read Also: കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button