തിരുവനന്തപുരം : സംസ്ഥാനത്ത് അതിവേഗ റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുതന്നെ. ഇതിന്റെ ഭാഗമായി അതിവേഗ റെയില്‍പ്പാത പദ്ധതിയില്‍ ഭൂമിയേറ്റെടുക്കലിന് ഡെപ്യൂട്ടി കലക്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.
Read Also : കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം: നിർദ്ദേശം നൽകി ഖത്തർ ആരോഗ്യ മന്ത്രാലയം
അനില്‍ ജോസിനെയാണ് ഡെപ്യൂട്ടി കലക്ടറായി നിയമിച്ചത്. ഡെപ്യൂട്ടി കലക്ടറുടെ കീഴില്‍ 11 തഹസില്‍ദാര്‍മാര്‍ ഉണ്ടാകും. പതിനൊന്ന് ജില്ലകളിലായി 1,221 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. പദ്ധതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നാണ് ആരോപണം.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ കടബാദ്ധ്യതയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു. വിദേശ വായ്പയുടെ ബാദ്ധ്യത കേന്ദ്രത്തിന് ഏറ്റെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ റെയില്‍വെ മന്ത്രി വ്യക്തമാക്കിയിരുന്നു.
സില്‍വര്‍ലൈന്‍ പദ്ധതിക്കായി 63,941 കോടി രൂപയാണ് ആവശ്യമായി വരിക. 2150 കോടി രൂപ കേന്ദ്രം റയില്‍വേ വിഹിതമായും വരും. സംസ്ഥാനസര്‍ക്കാര്‍ 3253 കോടി രൂപ വഹിക്കും. 4252 കോടി രൂപ പൊതുജന ഓഹരി പങ്കാളിത്തത്തിലൂടെ സമാഹരിക്കും. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ 13,265 കോടി രൂപ ഹഡ്‌കോ, കിഫ്ബി, ഐ.ആര്‍.എഫ്.സി. തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് സമാഹരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം
Post Your Comments