മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ഒമാൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും, ഒമാൻ ഭരണാധികാരിയുടെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് ആസാദ് ബിൻ താരിഖ് അൽ സൈദാണ് ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകിയത്. യുഎഇ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും, പ്രെസിഡെൻഷ്യൽ അഫയേഴ്സ് വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പങ്ക് ചേർന്നു. ഈ അവസരത്തിൽ അദ്ദേഹം ഒമാൻ ഭരണാധികാരിക്കും, ജനങ്ങൾക്കും ആശംസകൾ നേർന്നു.
എക്സ്പോ 2020 ദുബായിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിലാണ് ഒമാൻ പവലിയൻ സ്ഥിതി ചെയ്യുന്നത്. ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതി സമ്പത്തുകളിലൊന്നായ കുന്തിരിക്കം മരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന രീതിയിലാണ് പവലിയന്റെ രൂപകൽപ്പന. ഒമാന്റെ പ്രകൃതി സമ്പത്തിലും, സാംസ്കാരിക പൈതൃകത്തിലും ഊന്നിയാണ് ഈ പവലിയനിലെ കാഴ്ച്ചകളും, അനുഭവങ്ങളും ഒരുക്കിയിരിക്കുന്നത്.
Post Your Comments