കാലിഫോര്‍ണിയ : കറന്‍സി നോട്ടുകള്‍ റോഡില്‍ ചിതറിവീഴുന്നതുകണ്ട് അമ്പരന്ന് യാത്രക്കാര്‍. പലരും വാഹനം നിര്‍ത്തി ഇറങ്ങി നോട്ടുകള്‍ ശേഖരിച്ചു. മറ്റുപലരും നോട്ടുകള്‍ വാരിയെടുത്ത് വീണ്ടും വലിച്ചെറിഞ്ഞു. തെക്കന്‍ കാലിഫോര്‍ണിയയിലെ കാള്‍സ്ബാഡിലാണ് സംഭവം.
ഫ്രീവേയിലൂടെ അതീവ സുരക്ഷയോടെ സാന്റിയോഗോയില്‍ നിന്ന് കറന്‍സി നോട്ടുകളുമായി സഞ്ചരിച്ച ട്രക്കില്‍ നിന്നാണ് നോട്ടുകള്‍ നിറച്ച ബാഗുകള്‍ നിലത്തുവീണത്. ട്രക്കിന്റെ വാതില്‍ അപ്രതീക്ഷിതമായി പോയപ്പോഴാണ് നോട്ടിന്റെ ബാഗുകള്‍ നിലത്ത് വീണത്. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ നോട്ടുകള്‍ വാരിയെടുക്കുന്നതിന്റെയും പലരും അത് വലിച്ചെറിയുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. എല്ലാവരും വാഹനം നിര്‍ത്തുകയും നോട്ടുകള്‍ വാരിയെടുക്കുകയും ചെയ്തുവെന്ന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്തവര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഫ്രീവേയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു.
അതേസമയം, പണം തിരികെ നല്‍കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി പേര്‍ കറന്‍സി നോട്ടുകള്‍ തിരികെ നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
View this post on Instagram
Post Your Comments