ആലപ്പുഴ: തോട്ടപ്പള്ളിയിലെ പ്രാദേശിക സിപിഎം നേതാവ് സജീവന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നാല് ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ആറു സിപിഎം പ്രവർത്തകരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഏഴ് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഇവരെ വിട്ടയച്ചത്.
Also Read : അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ
തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് അംഗവും മത്സ്യത്തൊഴിലാളിയുമായ സജീവനെ കാണാതായിട്ട് അമ്പതിലേറെ ദിവസങ്ങളായി. ബ്രാഞ്ച് സമ്മേളനത്തിന് തൊട്ടുമുമ്പാണ് സജീവനെ കാണാതായത്. പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയാണെന്നുള്ള ആക്ഷേപം ഉയർന്നിട്ടുണ്ട്.
സജീവന്റെ കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും നൽകിയിട്ടുണ്ട്. സിപിഎം ബ്രാഞ്ച് സമ്മേളനത്തിന് തൊട്ടു മുൻപാണ് സജീവനെ കാണാതാവുന്നത്. ഒരു വിഭാഗം പാർട്ടി നേതാക്കൾ ഇടപെട്ട് സജീവനെ മാറ്റിയതാണ് എന്ന ആക്ഷേപമാണ് കുടുംബത്തിനുള്ളത്. അന്വേഷണം നടക്കുന്നുണ്ടെന്നും ഉടനെ സജീവനെ കണ്ടെത്താൻ സാധിക്കുമെന്നും പോലീസ് പറഞ്ഞു.
Post Your Comments