COVID 19Latest NewsNewsEuropeInternational

‘വാക്സിൻ എടുക്കൂ, ചികിത്സിക്കൂ, അല്ലെങ്കിൽ മരിക്കൂ‘: ഡെൽറ്റ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ജർമ്മനി

ബെർലിൻ: ജർമ്മനിയിൽ സകല നിയന്ത്രണങ്ങളും കാറ്റിൽ പറത്തി കൊവിഡ് ഡൽറ്റ വ്യാപനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ, വരുന്ന കുറച്ച് മാസങ്ങൾക്കുള്ളിൽ ജർമ്മനിയിലെ മുഴുവൻ ജനങ്ങളും ഒന്നുകിൽ വാക്സിൻ എടുക്കുകയോ അല്ലെങ്കിൽ രോഗം വന്ന് ഭേദമാകുകയോ അതുമല്ലെങ്കിൽ മരിക്കുകയോ ചെയ്യുമെന്ന് ജർമ്മൻ ആരോഗ്യ മന്ത്രി ജെൻസ് ഫാൻ മുന്നറിയിപ്പ് നൽകുന്നു. ഡൽറ്റ വ്യാപനം അങ്ങേയറ്റം ഗുരുതരമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Also Read:97.3 ശതമാനം ഫലപ്രാപ്തി: കൊവിഡിനെതിരായ സോട്രോവിമാബ് ചികിത്സക്ക് യുഎഇയിൽ മികച്ച പ്രതികരണം

അതിനാൽ എല്ലാവരും എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്ന് അറിയിക്കുകയാണെന്നും അദ്ദേഹം പറയുന്നു. അതേസമയം ജർമ്മനിയിൽ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അവസ്ഥയിൽ എത്തി നിൽക്കുകയാണ്. ആശുപത്രികളിലെ ഐസിയുകൾ നിറഞ്ഞ് കവിയുകയാണെന്നും റിപ്പോർട്ടുണ്ട്.

ജർമ്മനിയിൽ രോഗവ്യാപനത്തിന്റെ പ്രധാന കാരണം വാക്സിൻ വിമുഖതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ അറുപത്തിയെട്ട് ശതമാനം മാത്രമാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. ഇന്ന് രാജ്യത്ത് 30,643 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button