ThiruvananthapuramLatest NewsKeralaNews

ദത്ത് വിവാദം : ശിശുക്ഷേമ സമിതിയെ തകർക്കാനും അപമാനിക്കാനും ശ്രമിക്കുന്നുവെന്ന് ഷിജുഖാൻ

തിരുവനന്തപുരം : ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രച‌ാരണം അവാസ്തവമാണെന്ന് ജനറൽ സെക്രട്ടറി ജെ.എസ്. ഷിജുഖാൻ പറഞ്ഞു. പൊതുജന മധ്യത്തിൽ അപമാനിക്കാനാണ് ശ്രമം നടക്കുന്നതെന്നും ശിശുക്ഷേമ സമിതിയെ തകർക്കാനുള്ള കുപ്രചരണം തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read :  ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ഈ ആപ്പുകള്‍ എത്രയും വേഗം ഡിലീറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം

അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയതിനെ തുടർന്ന് ശിശുക്ഷേമ സമിതിയ്ക്ക് എതിരെ നിരന്തരം വ്യാജ പ്രചാരണങ്ങൾ നടക്കുകയാണ്‌. നിയമവിരുദ്ധമായി സമിതി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ 2017 ഡിസംബർ 20 ന് അനുവദിച്ച രജിസ്ട്രേഷന് 2022 ഡിസംബർ വരെ കാലാവധിയുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 സെക്ഷൻ 41 പ്രകാരമാണ് സമിതി പ്രവർത്തിക്കുന്നത്. സി ഡബ്ല്യു സി ഉത്തരവ് പ്രകാരമാണ് അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുഞ്ഞുങ്ങളെ സമതി പരിപാലിക്കുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സമിതിയെ തള്ളിക്കളയാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button