ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ഈ ആപ്പുകള്‍ എത്രയും വേഗം ഡിലീറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം. .ഏറ്റവും അപകടകാരിയായ മാല്‍വെയര്‍ ആയി വിശേഷിപ്പിക്കപ്പെടുന്ന ജോക്കര്‍ മാല്‍വെയര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തിയതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പെര്‍സ്‌കിയിലെ അനലിസ്റ്റാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കുള്ള മുന്നറിയിപ്പ്. നിലവില്‍ പതിനാലോളം ആന്‍ഡ്രോയിഡ് ആപ്പുകളില്‍ മാല്‍വെയര്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Read Also : കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 16,364 വാക്‌സിൻ ഡോസുകൾ
2019 ല്‍ ജോക്കര്‍ ആന്‍ഡ്രോയിഡ് ആപ്പുകളെ ബാധിച്ചിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പുകളെ ബാധിക്കുന്ന ജോക്കര്‍ ഈ ആപ്പുകള്‍ വഴി ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് പ്രവേശിക്കും. പ്ലേ സ്റ്റോറില്‍ ജനപ്രിയ ആപ്പുകളെയടക്കം ജോക്കര്‍ വൈറസ് ബാധിച്ചിരുന്നു. ചില ആപ്പുകള്‍ 50,000-ലധികം ഇന്‍സ്റ്റാളുകള്‍ വരെ ചെയ്യപ്പെട്ടിരുന്നു.
കോഡില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് സുരക്ഷയും പരിശോധനകളും മറികടന്ന് ജോക്കര്‍ പ്ലേ സ്റ്റോറിലേക്ക് കടക്കുന്നത്. ഓരോ തവണയും ശക്തമായാണ് ജോക്കര്‍ ആപ്പുകളെ ആക്രമിക്കുന്നത്. തിരിച്ചുവരവില്‍ ജോക്കര്‍ കൂടുതല്‍ ശക്തനായതാണ് റിപ്പോര്‍ട്ട്.
Post Your Comments