KannurLatest NewsKeralaNews

വിവാദങ്ങൾ അനാവശ്യം :കെകെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: അന്തിമ പരിശോധന പൂർത്തിയായിട്ടില്ലെന്ന് കണ്ണൂർ സർവ്വകലാശാല വിസി

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സ്റ്റിയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വ‍ർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കുന്നതിൽ അന്തിമ പരിശോധന പൂർത്തിയായിട്ടില്ലെന്ന് കണ്ണൂർ സർവ്വകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ.

Also Read : ഹറം പള്ളിയിലെ മിനാരങ്ങളുടെ നിർമ്മാണം അവസാന ഘട്ടത്തിൽ

പ്രിയ വർഗീസിന്റെ യോഗ്യത സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും താൻ വിസിയായി വന്നതിന് ശേഷം കണ്ണൂർ സർവകലാശാലയിൽ ഒരു പിൻവാതിൽ നിയമനവും നടന്നിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. പ്രിയക്ക് ഒന്നം റാങ്ക് എന്ന തരത്തിൽ പ്രചരിച്ച വാർത്തകളോട് പ്രതികരിക്കാനില്ലെന്നും പറഞ്ഞ വിസി, ഉദ്യോഗാർത്ഥികളെ ഭർത്താവിൻറെ പേരിലല്ല പരിഗണിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.

അധ്യാപന രംഗത്ത് 27 വർഷമായി തുടരുന്ന എസ്ബി കോളേജ് എച്ച് ഒ ഡി ജോസഫ് സ്കറിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പ്രിയയ്ക്കാണ് യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് നൽകിയത്. എന്നാൽ ഇതിനോട് പ്രതികരിക്കാനില്ലെന്നായിരുന്നു ഇന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button