Latest NewsCricketNewsSports

ഇത് ചരിത്രം: പാക് ബോളര്‍മാരുടെ ബോളിംഗ് സ്പീഡ് കണ്ട് അമ്പരന്ന് ക്രിക്കറ്റ് ലോകം

കറാച്ചി: പാകിസ്താനും ബംഗ്ലാദേശും തമ്മില്‍ നടന്ന ഒന്നാം ടി20 മത്സരത്തിലെ പാക് ബോളര്‍മാരുടെ ബോളിംഗ് സ്പീഡ് കണ്ട് അമ്പരന്ന് ക്രിക്കറ്റ് ലോകം. ഹസന്‍ അലിയുടെ ഒരു ബോളിന്റെ വേഗം രേഖപ്പെടുത്തിയത് 219 കീലോമീറ്ററാണ്. സ്പിന്നറായ മുഹമ്മദ് നവാസ് എറിഞ്ഞ പന്തിന്റെ വേഗം 148 കിലോമീറ്ററും.

ക്രിക്കറ്റ് ചരിത്രത്തിലെ ‘അതിവേഗ പന്തു’കളായി പലരും ഇതിനെ തെറ്റിദ്ധരിച്ചു. എന്നാല്‍ സംഭവം മറ്റൊന്നാണ്. പന്തുകളുടെ വേഗം അളക്കുന്നതില്‍ വന്ന പാളിച്ചയാണ് ക്രിക്കറ്റ് ചരിത്രത്തിലെ ‘അതിവേഗ പന്തു’കളുടെ പിറവിക്ക് കാരണമായത്.

Read Also:- അരങ്ങേറ്റത്തില്‍ തലയ്ക്ക് പരിക്ക്, വിന്‍ഡീസ് താരം ആശുപത്രിയില്‍

പാകിസ്ഥാന്‍ താരങ്ങളുടെ അതിവേഗ പന്തുകള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലാകുകയും ചെയ്തു. ചിത്രങ്ങളും വീഡിയോയും സഹിതമാണ് ആരാധകര്‍ ഈ അതിവേഗ പന്തുകളെ ഏറ്റെടുത്തത്. തുടർന്ന് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ കത്തിക്കയറുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button