ദുബായ്: ഒമാൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ. ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എക്സ്പോ വേദിയിലെ ഒമാൻ പവലിയനിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളിൽ പങ്കെടുക്കാനായാണ് ഒമാൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ഒമാൻ ഭരണാധികാരിയുടെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് ആസാദ് ബിൻ താരിഖ് അൽ സൈദ് ദുബായിയിലെത്തിയത്.
ബിൻ താരിഖിനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും ശൈഖ് മൻസൂർ സ്വാഗതം ചെയ്യുകയും യുഎഇയും ഒമാനും തമ്മിലുള്ള സാഹോദര്യ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള പുരോഗമനപരമായ സാഹോദര്യ ബന്ധത്തെ ശൈഖ് മൻസൂർ പ്രശംസിച്ചു.
എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് സംഘടിപ്പിക്കുന്ന പ്രത്യേക ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്ന ഒമാൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് ബിൻ താരിഖ് അൽസൈദാണ്.
Read Also: ഡിവൈഎഐക്ക് നോൺ ഹലാൽ ഫെസ്റ്റ് നടത്താൻ തന്റേടമുണ്ടോ?: പാരഗണിലെ ചിത്രം പങ്കുവച്ച റഹീമിനോട് സോഷ്യൽ മീഡിയ
Post Your Comments