മഞ്ചേരി: പതിനേഴുകാരിയായ ഭാര്യാസഹോദരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് കുറ്റക്കാരനാണെന്ന് മഞ്ചേരി പോക്സോ അതിവേഗകോടതി. ശിക്ഷ 24-ന് വിധിക്കും. കോഴിക്കോട് കാക്കൂര്‍ സ്വദേശിയായ 33-കാരനാണ് കേസിലെ പ്രതി. 2018 ജൂലായ് 30-ന് പെണ്‍കുട്ടിയുടെ തുവ്വൂരിലെ വീട്ടില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം.
ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഇതു കാണിച്ച് പലതവണ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. പ്രതിക്കെതിരേ സ്ത്രീധനപീഡനത്തിനും വധശ്രമത്തിനും ഭാര്യ നല്‍കിയ കേസ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍(ഒന്ന്) നിലവിലുണ്ട്.
Post Your Comments