![](/wp-content/uploads/2020/04/valayar-rape-case.jpg)
പാലക്കാട്: വാളയാർ കേസില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവ് നാളെയെന്ന് പോക്സോ കോടതി അറിയിക്കുകയുണ്ടായി. പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടിയിരിക്കുകയാണ്. പുനർവിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരെയും കോടതി റിമാൻഡിലയക്കുകയുണ്ടായത്. മറ്റൊരു പ്രതി എം മധുവിന് നേരത്തെ തന്നെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷയിലാണ് കോടതി തീരുമാനമെടുത്തിരിക്കുന്നത്.
Post Your Comments