വയനാട് : തമിഴ്‌നാട്ടിലെ ദേവാല വനത്തിത്തിലേയ്ക്ക് സ്വര്‍ണത്തരികള്‍ തേടി എത്തുന്നവരില്‍ കൂടുതലും മലയാളികളെന്ന് റിപ്പോര്‍ട്ട്. ഇതോടെ വനത്തിലെ മണ്ണും കല്ലും പാറക്കെട്ടുകളും തുരക്കാന്‍ ദേവാല വനത്തിലെത്തുന്നവര്‍ക്കെതിരെ തമിഴ്‌നാട് വനംവകുപ്പ് നടപടി കര്‍ശനമാക്കി.
വയനാട് അതിര്‍ത്തിയോടു ചേര്‍ന്നു പന്തല്ലൂര്‍ താലൂക്കിലെ ദേവാലയിലും പരിസരപ്രദേശങ്ങളിലുമാണ് സ്വര്‍ണത്തരികള്‍ തേടി ആളുകള്‍ എത്തുന്നത് . സ്വര്‍ണ ഖനനം നടത്തുന്നവരെ കണ്ടെത്താന്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് പരിശോധന തുടങ്ങി. 4 പേരെ ഇതിനകം വനം വകുപ്പ് പിടികൂടി. ഇവരില്‍ 40,000 രൂപ പിഴ ഈടാക്കി
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്ന് വിദ്യാസമ്പന്നരായ യുവാക്കളുള്‍പ്പെടെ നിധി തേടിയെത്തുന്നതായി തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. . സ്വര്‍ണം കണ്ടെത്താന്‍ തീര്‍ക്കുന്ന വലിയ കുഴികളിലും തുരങ്കങ്ങളിലും വന്യമൃഗങ്ങള്‍ വീണ് ജീവന്‍ നഷ്ടപ്പെടുന്നത് തുടര്‍ സംഭവമായതോടെയാണ് നടപടി കടുപ്പിച്ചത്.
കാട്ടിലേക്ക് കയറുന്ന വഴികളിലെല്ലാം വനപാലകരുടെ സംഘം കാവലാണ്. വനാതിര്‍ത്തി പ്രദേശങ്ങളില്‍ തണ്ടര്‍ബോള്‍ട്ടിന്റെ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments