
തൃശൂര്‍: ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന അഞ്ചംഗ സംഘത്തിലെ നാലു യുവാക്കൾ അറസ്റ്റിൽ. വെസ്റ്റ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മണത്തല ഏറന്പുരയ്ക്കല് സൗരവ് (19), ചാവക്കാട് മണത്തല തിരുവത്ര അയിനുപ്പുള്ളി ദേശം കീഴ്ശേരി ജിഷ്ണു (21), എളവള്ളി താമരപ്പുള്ളി നാലകത്ത് അന്സിഫ് (19), ചാവക്കാട് മണത്തല തറയില്‍ രാഹുല്‍ (19) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
അഞ്ചംഗ ബൈക്ക് മോഷണ സംഘത്തിലെ ഒരാളെ കൂടി പിടികൂടാനുണ്ട്. പ്രതികള്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നു വരുകയാണെന്നും സബ് ഇന്‍സ്പെക്ടര്‍ കെ.ആര്. റെമിന്‍ പറഞ്ഞു.
സബ് ഇന്‍സ്പെക്ടര്‍മാരായ എ.ഒ. ഷാജി, കെ.എന്‍. വിജയന്, കെ.എ. തോമസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.എന്‍. പ്രിയ, അഭീഷ് ആൻറണി, വി.ആര്. ശ്രീരാഗ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments