കൊട്ടിയം: പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയുടെ സ്വർണം മോഷ്ടിച്ച കേസിൽ ജീവനക്കാരനുൾപ്പെടെ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കൊട്ടിയം കമ്പിവിള ബോബൻ നിവാസിൽ ബോബൻ (46), ആലുവ കടങ്ങല്ലൂർ ശങ്കർ നിവാസിൽ ഉണ്ണി (39), മയ്യനാട് ധവളക്കുഴി കമ്പനി തൊടിയിൽ സനോജ് (40) എന്നിവരാണ് പിടിയിലായത്.
ആശുപത്രിയിലെ സർജിക്കൽ വാർഡിൽ ജോലി നോക്കിയിരുന്ന ആരോഗ്യപ്രവർത്തകയുടെ ഒരുലക്ഷം രൂപ വിലവരുന്ന സ്വർണ ചെയിനാണ് പ്രതികൾ മോഷ്ടിച്ചത്. ആശുപത്രി അധികൃതർ നൽകിയ പരാതിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രതികളെ കണ്ടെത്തുകയായിരുന്നു.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു : ഇരുപത്തിയൊന്നുകാരന് അറസ്റ്റിൽ
കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുജിത്ത് ബി. നായർ, അനൂപ്, പി.ജി. അഷ്ടമൻ, എ.എസ്.ഐമാരായ സുനിൽകുമാർ, ഫിറോസ് ഖാൻ സി.പി.ഒമാരായ പ്രശാന്ത്, പ്രവീൺചന്ദ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments