കണ്ണൂർ: കേരളത്തിലെ ഇടതുപക്ഷത്തിന്റെ തുടർഭരണം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും ഭരണത്തുടർച്ചയിൽ വിശ്വാസമുണ്ടെന്നും കഥാകൃത്ത് എം മുകുന്ദൻ വ്യക്തമാക്കി. ഭരണപക്ഷത്തെ പുകഴ്ത്തിയതിനൊപ്പം അദ്ദേഹം പ്രതിപക്ഷത്തെ വിമർശിക്കുന്നുമുണ്ട്. എന്തുണ്ടായാലും മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന് മാത്രമാണ് പ്രതിപക്ഷം പറയുന്നതെന്നും മുകുന്ദൻ വിമർശിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല റോഡുകളടക്കാം സംസ്ഥാനത്ത് ഇപ്പോള്‍ വികസനം ഉണ്ടാകുന്നുണ്ടെന്നും ഭരണത്തിൽ വിശ്വാസമുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. കേന്ദ്രത്തിൽ ഒരു നേതാവ് രാജ്യമായി മാറുന്ന കാഴ്ചയാണെന്നും മുകുന്ദൻ കൂട്ടിച്ചേര്‍ത്തു. ജെസിബി പുരസ്കാരനേട്ടത്തിലെ സന്തോഷം പങ്കുവെയ്ക്കവേയാണ് അദ്ദേഹം സമകാലീന രാഷ്ട്രീയത്തിലും അഭിപ്രായം രേഖപ്പെടുത്തിയത്. കേരളത്തിൽ ഇടത് ഭരണത്തുടർച്ചയുണ്ടായത് നല്ലതിനാണ്. എന്ത് സംഭവിച്ചാലും മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മാത്രം പറയുന്ന പ്രതിപക്ഷം അത്രയ്ക്ക് പോരെന്നും എം മുകുന്ദൻ പറഞ്ഞു.
Post Your Comments