ഭോപ്പാല്‍ : ആമസോണ്‍ വഴി കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ ആമസോണ്‍ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കെതിരെ കേസ് എടുത്തു. മധ്യപ്രദേശിലാണ് സംഭവം. മയക്കുമരുന്ന് നിരോധന നിയമപ്രകാരമാണ് കേസ്. ഓണ്‍ലൈനിലൂടെ മധുര തുളസി, കറിവേപ്പില എന്നിവയുടെ പേരിലായിരുന്നു കഞ്ചാവ് വില്‍പ്പന. മധ്യപ്രദേശ് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. തങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി നിയമവിരുദ്ധമായ ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് അനുവദിക്കില്ലെന്നും അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കുമെന്നും ആമസോണ്‍ അറിയിച്ചിരുന്നു .
നവംബര്‍ 13ന് ഗോഹദ പൊലീസ് സറ്റേഷനില്‍ 21.7 കിലോ കഞ്ചാവ് പിടികൂടിയതിനെ തുടര്‍ന്ന് കേസ് രജിസറ്റര്‍ ചെയതിരുന്നു. ഗ്വാളിയോര്‍ സ്വദേശിയായ ബിജേന്ദ്ര തോമറിന്റെയും സൂരജിന്റെയും കൈവശം സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത് .
പോലീസിന്റെ ചോദ്യം ചെയ്യലിനിടെ ഗ്വാളിയാര്‍ സ്വദേശിയായ മുകുള്‍ ജയസവാളിനെയും കഞ്ചാവ് വാങ്ങാന്‍ ശ്രമിച്ച ചിത്ര ബാല്‍മീകിയെയും പൊലീസ് അറസ്റ്റ് ചെയതിരുന്നു. തുടര്‍ന്ന നടത്തിയ ചോദ്യം ചെയ്യലിലാണ് ആമസോണ്‍ പ്ലാറ്റ്ഫോം വഴിയാണ് കഞ്ചാവ് കടത്തുന്നതെന്ന് കണ്ടെത്തിയത്.
Post Your Comments