Latest NewsNewsInternationalGulfOman

നിയമ ലംഘനം: മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്ത് ഒമാൻ

മസ്കറ്റ്: നിയമ ലംഘനം നടത്തിയതിന് അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്ത് ഒമാന്‍ കൃഷി – മത്സ്യബന്ധന – ജല വിഭവ ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസം അല്‍ വുസ്‍ത ഗവര്‍ണറേറ്റിലായിരുന്നു സംഭവം. രാജ്യത്തെ മത്സ്യബന്ധന നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read:‘അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റുമായി ഇടപെടാൻ ശ്രമിക്കും‘: ബോറിസ് ജോൺസൺ

ബോട്ടുകളിലെ ജീവനക്കാരുടെ കൈവശം ലൈസന്‍സുകള്‍ ഉണ്ടായിരുന്നില്ല. കൂടാതെ മത്സ്യബന്ധനത്തില്‍ പാലിക്കേണ്ട ദൂരം ഇവര്‍ ലംഘിച്ചുവെന്നും അധികൃതര്‍ കണ്ടെത്തി. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ പ്രസ്താവനയിൽ വ്യക്തമാക്കി.

Also Read:പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം : മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രത്തെ അറിയാം 

shortlink

Related Articles

Post Your Comments

Related Articles


Back to top button