KasargodLatest NewsKeralaNattuvarthaNews

വ്യാജരേഖ നിര്‍മിച്ച് സ്ഥലം തട്ടിയെടുത്തു : ആധാരമെഴുത്തുകാരന്‍ പിടിയിൽ

കാ​സ​ര്‍​ഗോഡ് പ​ള്ളം റോ​ഡി​ലെ സി. ​വി​ശ്വ​നാ​ഥ കാ​മ​ത്താണ്(55)​ അറസ്റ്റിലായത്

ബ​ദി​യ​ടു​ക്ക: വ്യാ​ജ​രേ​ഖ നി​ര്‍മി​ച്ച് സ്ഥ​ലം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​യ ആ​ധാ​ര​മെ​ഴു​ത്തു​കാ​ര​ൻ അറസ്റ്റിൽ. കാ​സ​ര്‍​ഗോഡ് പ​ള്ളം റോ​ഡി​ലെ സി. ​വി​ശ്വ​നാ​ഥ കാ​മ​ത്താണ്(55)​ അറസ്റ്റിലായത്. ബ​ദി​യ​ടു​ക്ക പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​​ ചെ​യ്ത​ത്.

കേ​സി​ലെ ഒ​ന്നാം​പ്ര​തി അ​രി​യ​പ്പാ​ടി​യി​ലെ വൈ.​എ. മു​ഹ​മ്മ​ദ് കു​ഞ്ഞി(39) ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍ ക​ര്‍ണാ​ട​ക​യി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. മു​ഹ​മ്മ​ദ്കു​ഞ്ഞി​യെ പി​ടി​കൂ​ടാ​ന്‍ ക​ര്‍ണാ​ട​ക​യി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു​വെ​ന്നും പ്ര​തി ഉ​ട​ന്‍ അ​റ​സ്റ്റി​ലാ​കു​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

മു​ഗു ക​റു​വം കു​ഡ്ലു​ഹൗ​സി​ല്‍ എ​ൻ. വാ​ണി ഭ​ട്ടി​ന്റെ പ​രാ​തി​യി​ല്‍ മു​ഹ​മ്മ​ദ് കു​ഞ്ഞി​ക്കും വി​ശ്വ​നാ​ഥ ​കാ​മ​ത്തി​നു​മെ​തി​രെ 2019-ലാ​ണ് ബ​ദി​യ​ടു​ക്ക പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. വാ​ണി ഭ​ട്ടിന്റെ വീ​ട്ടി​ല്‍ ജോ​ലി​ക്കാ​രി​യാ​യി​രു​ന്ന ചോ​മാ​റു​വി​ന് 1981-ല്‍ ​പ​ട്ട​യ​പ്ര​കാ​രം ല​ഭി​ച്ച 1.34 ഏ​ക്ക​ര്‍ സ്ഥ​ലം മു​ഹ​മ്മ​ദ് കു​ഞ്ഞി വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്തെ​ന്നും വി​ശ്വ​നാ​ഥ ​കാ​മ​ത്ത് ഇ​തി​ന് കൂ​ട്ടു ​നി​ന്നു​ എന്നു​മാ​ണ് കേ​സ്.

Read Also : ആ​റ്​ വ​യ​സ്സു​കാ​ര​നെ പീ​ഡിപ്പിച്ച കേസ് : സ്​​കൂൾ ബസ്​ ജീവനക്കാരന്​ 10 വർഷം കഠിന തടവ് വിധിച്ച് കോടതി

നി​കു​തി ര​സീ​തോ വി​ല്‍ക്കു​ന്ന ആ​ളി​ന്റെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളോ സ്ഥ​ല​ത്തിന്റെ കൈ​വ​ശ സ​ര്‍ട്ടി​ഫി​ക്ക​റ്റോ പ​രി​ശോ​ധി​ക്കാ​തെ മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ പേ​രി​ല്‍ വി​ശ്വ​നാ​ഥ​ കാ​മ​ത്ത് വ്യാ​ജ ആ​ധാ​രം ത​യ്യാ​റാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞു. ബ​ദി​യ​ടു​ക്ക സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് പ​രി​ധി​യി​ലാ​ണ് സ്ഥ​ല​മു​ള്ള​തെ​ങ്കി​ലും വ്യാ​ജ ആ​ധാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് കാ​സ​ര്‍​ഗോഡ് സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫി​സി​ലാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. മു​ഹ​മ്മ​ദ് കു​ഞ്ഞി സ്ഥ​ല​ത്ത് നി​ര്‍മാ​ണ​പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​തോ​ടെ വാ​ണി ഭ​ട്ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

ബ​ദി​യ​ടു​ക്ക എ​സ്.​ഐ സി. ​സു​മേ​ഷ് ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അറസ്റ്റിലായ പ്രതി വി​ശ്വ​നാ​ഥ കാ​മ​ത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button