PathanamthittaKeralaNattuvarthaLatest NewsNewsCrime

അമ്മയുടെ നഗ്ന ചിത്രം കാട്ടി മകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം: അയല്‍വാസി അറസ്റ്റില്‍

മുംബൈയിലെ വാപിയില്‍ അടുത്തടുത്ത വീടുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് താമസിച്ചിരുന്നവരാണ്

തിരുവല്ല: അമ്മയുടെ നഗ്ന ചിത്രം കാട്ടി മകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. റാന്നി സ്വദേശി സാജന്‍ (52) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. അമ്മയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടാന്‍ ശ്രമിച്ചത്.

Read Also : കള്ളപ്പണക്കേസില്‍ ബിനീഷിനെതിരെ തെളിവില്ല, ജാമ്യം നല്‍കാതിരിക്കാന്‍ കഴിയില്ലെന്ന് ഇഡിയോട് കോടതി: വിധി പകര്‍പ്പ് പുറത്ത്

പെരുന്തുരുത്തിയില്‍ വാടകയ്ക്ക് താമസിക്കുന്ന മകളുടെ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ മാതാവും അറസ്റ്റിലായ സാജനും മുംബൈയിലെ വാപിയില്‍ അടുത്തടുത്ത വീടുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് താമസിച്ചിരുന്നവരാണ്.

അന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് മകള്‍ അടക്കമുള്ള ബന്ധുക്കള്‍ക്ക് പ്രതി അയച്ച് നല്‍കി ഭീഷണിപ്പെടുത്തിയത്. പണം നല്‍കിയില്ലെങ്കില്‍ സമൂഹമാധ്യങ്ങളില്‍ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് മകള്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button